Wednesday, February 9, 2011

ഇരുളിലെ മുഖങ്ങള്‍....

നിഴലും നിലാവും മാറി മാറി
ഇരുളിന്‍റെ മുഖം മാറ്റുമ്പോള്‍,
എത്രയോ അകലെയായ്‌ ഞാന്‍ കണ്ട നക്ഷത്രവും മേഘജാലവും,
കണ്ണു പൊത്തി കളിക്കയായിരുന്നു...
ഈ സന്ധ്യകളില്‍ ഞാന്‍ നെയ്ത കുറേ സ്വപ്‌നങ്ങള്‍...
അതരിയാതിരിക്കില്ല..
കാരണം ഉദയത്തിന്റെ ആദ്യ പടിയിലായിരുന്നു അതിന്റെ മനോഹാരിത...
ചേക്കേറുന്ന പക്ഷികളുടെകളാരവം,
ചക്ക്രവാളത്തിന്റെ ശോണിമക്ക് ഭാവനയുടെ തെളിനീര്‍ പകരുമ്പോള്‍,
അത്‌ ഉദിക്കാനുള്ള തത്രപാടിലായിരുന്നു...
ഹൃദയം ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന കലാകാരന്‍ അറിയാതെ മറന്ന രൂപം....
ഇന്ന്,
തോരാതെ പെയ്യുന്ന മഴക്കിടയിലും,
ഇരുണ്ട മാനത്ത്‌ ആ നക്ഷത്രമുണ്ട്..
കാല ചക്ക്രത്ത്തില്‍ തെളിഞ്ഞു മായുന്ന ഓര്‍മ്മകള്‍ പോലെ,
വിഹായസിന്റെ ആത്മാവിലേക്ക് മെല്ലെ ഉള്‍വലിയാന്‍ വെമ്പുന്നതാവാം...
നീരുറവ കവിഞ്ഞോഴുകുമ്പോഴും,
പച്ച പിടിക്കാത്ത കരിമ്പാറകള്‍ക്ക്‌ വേദനയുടെ തമ്പുരു മീട്ടുന്നു...
ഇന്നും അതാവാം എന്റെ നോവിന്റെ തീക്ഷ്ണത..
അവസാന തിരി കൂടി എരിയാന്‍ ബാക്കി നില്‍ക്കാതെ,
കെട്ടു പോകുന്ന ചില വിളക്കുകള്‍ ഉണ്ട്....

പിന്നെ

മറ്റു കരങ്ങളിലേക്ക് മാറ്റപ്പെടുന്നു ഉത്തരവാദിത്തം..
മനസ്സില്‍ നീറുന്ന വേദനകള്‍ എരിയുമ്പോള്‍,

അനുഭവങ്ങളെ മുഷിഞ്ഞ ചാക്കു സഞ്ചിയില്‍ പേറി,
ജീവിത യാത്ര തുടരുന്നു..
പിറക്കാത്ത മൊഴികളും കണ്ണുനീര്‍ ഉണങ്ങിയ മിഴികളും
ജീവിത നൌകയുടെ വിലങ്ങു തടിയാവുമ്പോള്‍
ലക്ഷ്യമില്ലാതെ തുഴയുകാണ്.......

ഉലയുകയാണ്.... അടങ്ങാത്ത കൊടുംകാറ്റില്‍ ഇവര്‍....

No comments:

Post a Comment