Wednesday, February 23, 2011

മരണം

കോടമഞ്ഞിന്‍ തണുപ്പിലും
നിശീഥിനിയുടെ ഇരുട്ടിലും
പുലരിയുടെവെട്ടത്തിലും
ഉച്ചവെയിന്‍റെ തീക്ഷണതയിലും
സായംസന്ധ്യയുടെ ചുവപ്പിലും
നീവരുമെന്ന് പറയുന്നു...
ഇരുട്ടില്‍ വെളുത്ത പുതപ്പും
പകലില്‍ കറുത്ത വസ്ത്രവും
നീ ധരിക്കുന്നു...
നിന്നെ പ്രണയിക്കുന്നവര്‍
അചേതനയെ പരിണയിക്കുന്നു..
നനുത്ത പാദങ്ങളിലുടെ നിന്റെ വരവ്
അറിയാമത്രേ...
നെയ്തുണ്ടാക്കിയ സ്വപ്നങ്ങളെ
പൊടുന്നനെ നശിപ്പിക്കുന്നു...
ഇളം കുഞ്ഞിന്റെ നിഷ്കളംകത
നിനക്ക് അന്യമാണോ?
ശൈശവം,യൌവനം,വാര്‍ധക്ക്യം,
നിന്റെ ഇരകള്‍...
നിനക്ക് വേണ്ടി കൊതിച്ചിട്ടില്ല ഞാന്‍...
നിറവേറ്റുവാന്‍ ഒരുപാടുണ്ട് നീ അണയും മുന്‍പേ...

Sunday, February 20, 2011

തിരിനാളങ്ങളിലൂടെ...

മഷിക്കുപ്പിയിലെ തുവല്‍
ഇറ്റ്‌ വീഴുന്ന മഷിത്തുള്ളികള്‍,
അവള്‍ എഴുതി,
സ്നേഹം
ഹൃദയത്തിന്‍ ഉള്ളറകളില്‍ നിന്നും
ഉയര്‍ത്തെഴുന്നേല്‍ക്കും മന്ത്രം
എങ്കിലും...
ഇന്നവള്‍...നിസ്സഹായ
ബോംബുകള്‍
തകര്‍ന്ന ഗര്‍ഭപാത്രം
ചോരക്കുഞ്ഞിന്‍ രക്തത്തുള്ളികളാല്‍
അവള്‍എഴുതി..
അള്ളാഹു അഹദ്..
രക്തദാഹികളായ് അലയുന്ന പ്രഭൃതികളൊ,
അതോ..
ചോര തിളപ്പില്‍ മരുന്നിനടിമയോ...
അറിയില്ലെനിക്ക്..ഉറവിടമെതെന്ന്
ആ ഗദ്ഗദത്തിന്‍...
കത്തിയെരിയുന്ന തിരിനാളങ്ങള്‍ക്കെതിരെ
ഇനി നമുക്ക്‌ തെളി മങ്ങാതെ കത്താം...

Thursday, February 10, 2011

നീ

നിന്റെ മനസ് നീറിപുകയുന്നതാകയാല്‍..
ഒരു തണുപ്പായ് ഞാന്‍...
ഈ ഓരത്തിരിക്കാം..
ഒരു നിമിഷം അതിനെ തണുപ്പിക്കാമെങ്കില്‍...
എന്‍ ഹൃദയം കുളിര്‍ കാററായ് വരും...
പിന്നെ പുതുമഴത്തുള്ളിയുടെ സംഗീതമായ്..
അങ്ങനെ സുഖം പകരുന്ന എത്ര ഭാവങ്ങള്‍..
എന്നിട്ടും നീ...
ജല്പനങ്ങളില്‍ മുഴുകി നിന്നിലേക്കുള്ള യാത്രയിലാണ്..
ഓര്‍ക്കുക,
തെരുവിന്റെ നിഷ്കളങ്കതയിലാണ് നീ...
രോഗത്തിന്റെ ഞെരക്കമാണ് നീ
കത്തുന്ന വിശപ്പാണ് നീ...
വറ്റിയ മാറിടങ്ങളിലേക്ക് ഉറ്റു നോക്കുന്ന
കുഞ്ഞിന്റെ നിസ്സഹായതയാണ് നീ
അങ്ങനെ....എത്ര ഭാവങ്ങളില്‍ ഞാനും നീയുമുണ്ട്...
എന്നിട്ടും നീ..
സ്വന്തത്തിലേക്കുള്ള യാത്രയിലാണ്....

Wednesday, February 9, 2011

.................

കാതോര്‍ക്കയാണ്,
കേള്‍ക്കാത്ത സംഗീതത്തിനു,
പതിയാത്ത കാലൊച്ചകള്‍ക്ക്‌,
ശബ്ദത്തിന്‍ ഇടര്‍ച്ചയെ അറിയാത്തവര്‍....
ഇരവിന്റെ വേദനയും,
രാത്രി...
ഇവിടെ മൗന തീരമാണ്..
തിരകളില്ലാത്ത കടലിനെ കൊതിക്കുന്നവര്‍..

മേഘങ്ങളില്ലാത്ത ആകാശത്തിനും,
നിശീഥിനി പേകിനാവിന്റെ ഭീകരതയല്ല
അറിയില്ലെനിക്ക്,അവിടെ മൗനം വാചാലമാണ്
ശബ്ദങ്ങള്‍...സംഗീതമാണ്...

ഇരുളിലെ മുഖങ്ങള്‍....

നിഴലും നിലാവും മാറി മാറി
ഇരുളിന്‍റെ മുഖം മാറ്റുമ്പോള്‍,
എത്രയോ അകലെയായ്‌ ഞാന്‍ കണ്ട നക്ഷത്രവും മേഘജാലവും,
കണ്ണു പൊത്തി കളിക്കയായിരുന്നു...
ഈ സന്ധ്യകളില്‍ ഞാന്‍ നെയ്ത കുറേ സ്വപ്‌നങ്ങള്‍...
അതരിയാതിരിക്കില്ല..
കാരണം ഉദയത്തിന്റെ ആദ്യ പടിയിലായിരുന്നു അതിന്റെ മനോഹാരിത...
ചേക്കേറുന്ന പക്ഷികളുടെകളാരവം,
ചക്ക്രവാളത്തിന്റെ ശോണിമക്ക് ഭാവനയുടെ തെളിനീര്‍ പകരുമ്പോള്‍,
അത്‌ ഉദിക്കാനുള്ള തത്രപാടിലായിരുന്നു...
ഹൃദയം ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന കലാകാരന്‍ അറിയാതെ മറന്ന രൂപം....
ഇന്ന്,
തോരാതെ പെയ്യുന്ന മഴക്കിടയിലും,
ഇരുണ്ട മാനത്ത്‌ ആ നക്ഷത്രമുണ്ട്..
കാല ചക്ക്രത്ത്തില്‍ തെളിഞ്ഞു മായുന്ന ഓര്‍മ്മകള്‍ പോലെ,
വിഹായസിന്റെ ആത്മാവിലേക്ക് മെല്ലെ ഉള്‍വലിയാന്‍ വെമ്പുന്നതാവാം...
നീരുറവ കവിഞ്ഞോഴുകുമ്പോഴും,
പച്ച പിടിക്കാത്ത കരിമ്പാറകള്‍ക്ക്‌ വേദനയുടെ തമ്പുരു മീട്ടുന്നു...
ഇന്നും അതാവാം എന്റെ നോവിന്റെ തീക്ഷ്ണത..
അവസാന തിരി കൂടി എരിയാന്‍ ബാക്കി നില്‍ക്കാതെ,
കെട്ടു പോകുന്ന ചില വിളക്കുകള്‍ ഉണ്ട്....

പിന്നെ

മറ്റു കരങ്ങളിലേക്ക് മാറ്റപ്പെടുന്നു ഉത്തരവാദിത്തം..
മനസ്സില്‍ നീറുന്ന വേദനകള്‍ എരിയുമ്പോള്‍,

അനുഭവങ്ങളെ മുഷിഞ്ഞ ചാക്കു സഞ്ചിയില്‍ പേറി,
ജീവിത യാത്ര തുടരുന്നു..
പിറക്കാത്ത മൊഴികളും കണ്ണുനീര്‍ ഉണങ്ങിയ മിഴികളും
ജീവിത നൌകയുടെ വിലങ്ങു തടിയാവുമ്പോള്‍
ലക്ഷ്യമില്ലാതെ തുഴയുകാണ്.......

ഉലയുകയാണ്.... അടങ്ങാത്ത കൊടുംകാറ്റില്‍ ഇവര്‍....