Sunday, February 20, 2011

തിരിനാളങ്ങളിലൂടെ...

മഷിക്കുപ്പിയിലെ തുവല്‍
ഇറ്റ്‌ വീഴുന്ന മഷിത്തുള്ളികള്‍,
അവള്‍ എഴുതി,
സ്നേഹം
ഹൃദയത്തിന്‍ ഉള്ളറകളില്‍ നിന്നും
ഉയര്‍ത്തെഴുന്നേല്‍ക്കും മന്ത്രം
എങ്കിലും...
ഇന്നവള്‍...നിസ്സഹായ
ബോംബുകള്‍
തകര്‍ന്ന ഗര്‍ഭപാത്രം
ചോരക്കുഞ്ഞിന്‍ രക്തത്തുള്ളികളാല്‍
അവള്‍എഴുതി..
അള്ളാഹു അഹദ്..
രക്തദാഹികളായ് അലയുന്ന പ്രഭൃതികളൊ,
അതോ..
ചോര തിളപ്പില്‍ മരുന്നിനടിമയോ...
അറിയില്ലെനിക്ക്..ഉറവിടമെതെന്ന്
ആ ഗദ്ഗദത്തിന്‍...
കത്തിയെരിയുന്ന തിരിനാളങ്ങള്‍ക്കെതിരെ
ഇനി നമുക്ക്‌ തെളി മങ്ങാതെ കത്താം...

1 comment:

  1. ചെറുവാടിക്കാരിയുടെ ഈ ബ്ലോഗ്‌ ആദ്യമായി കാണുകയാ.
    ഇടയ്ക്കു കഥയും എഴുതൂ. അപ്പോഴേ എനിക്കെതെങ്കിലും മനസ്സിലാകൂ.
    ആശംസകള്‍

    ReplyDelete