Thursday, February 10, 2011

നീ

നിന്റെ മനസ് നീറിപുകയുന്നതാകയാല്‍..
ഒരു തണുപ്പായ് ഞാന്‍...
ഈ ഓരത്തിരിക്കാം..
ഒരു നിമിഷം അതിനെ തണുപ്പിക്കാമെങ്കില്‍...
എന്‍ ഹൃദയം കുളിര്‍ കാററായ് വരും...
പിന്നെ പുതുമഴത്തുള്ളിയുടെ സംഗീതമായ്..
അങ്ങനെ സുഖം പകരുന്ന എത്ര ഭാവങ്ങള്‍..
എന്നിട്ടും നീ...
ജല്പനങ്ങളില്‍ മുഴുകി നിന്നിലേക്കുള്ള യാത്രയിലാണ്..
ഓര്‍ക്കുക,
തെരുവിന്റെ നിഷ്കളങ്കതയിലാണ് നീ...
രോഗത്തിന്റെ ഞെരക്കമാണ് നീ
കത്തുന്ന വിശപ്പാണ് നീ...
വറ്റിയ മാറിടങ്ങളിലേക്ക് ഉറ്റു നോക്കുന്ന
കുഞ്ഞിന്റെ നിസ്സഹായതയാണ് നീ
അങ്ങനെ....എത്ര ഭാവങ്ങളില്‍ ഞാനും നീയുമുണ്ട്...
എന്നിട്ടും നീ..
സ്വന്തത്തിലേക്കുള്ള യാത്രയിലാണ്....

2 comments:

  1. ചെറുവാടിക്കാര്‍ കൂട്ടത്തോടെ കഥയും കവിതയും യാത്ര വിവരണവും എഴുതി ബൂലോകം കീഴടക്കുകയാണല്ലോ ..:) സന്തോഷം !! ഒരു ചെറുവാടിക്കാരന്‍ കൂടി വന്നുവല്ലോ ..കവിത ഇഷ്ടപ്പെട്ടു

    ReplyDelete
  2. രമേശ്‌ അരൂര്‍ പറഞ്ഞത് സത്യം =))
    ഈ കവിത നീയോ?? ഞാനോ??

    ReplyDelete