Wednesday, February 23, 2011

മരണം

കോടമഞ്ഞിന്‍ തണുപ്പിലും
നിശീഥിനിയുടെ ഇരുട്ടിലും
പുലരിയുടെവെട്ടത്തിലും
ഉച്ചവെയിന്‍റെ തീക്ഷണതയിലും
സായംസന്ധ്യയുടെ ചുവപ്പിലും
നീവരുമെന്ന് പറയുന്നു...
ഇരുട്ടില്‍ വെളുത്ത പുതപ്പും
പകലില്‍ കറുത്ത വസ്ത്രവും
നീ ധരിക്കുന്നു...
നിന്നെ പ്രണയിക്കുന്നവര്‍
അചേതനയെ പരിണയിക്കുന്നു..
നനുത്ത പാദങ്ങളിലുടെ നിന്റെ വരവ്
അറിയാമത്രേ...
നെയ്തുണ്ടാക്കിയ സ്വപ്നങ്ങളെ
പൊടുന്നനെ നശിപ്പിക്കുന്നു...
ഇളം കുഞ്ഞിന്റെ നിഷ്കളംകത
നിനക്ക് അന്യമാണോ?
ശൈശവം,യൌവനം,വാര്‍ധക്ക്യം,
നിന്റെ ഇരകള്‍...
നിനക്ക് വേണ്ടി കൊതിച്ചിട്ടില്ല ഞാന്‍...
നിറവേറ്റുവാന്‍ ഒരുപാടുണ്ട് നീ അണയും മുന്‍പേ...

3 comments:

  1. I really liked the name "SOPRANO".... a nice name for a blog with poems.

    ReplyDelete
  2. "നിനക്ക് വേണ്ടി കൊതിച്ചിട്ടില്ല ഞാന്‍...
    നിറവേറ്റുവാന്‍ ഒരുപാടുണ്ട് നീ അണയും മുന്‍പേ.."

    നല്ല വരികള്‍.. അഭിനന്ദനങ്ങള്‍
    എന്റെ ചിന്തകള്‍ കുറച്ചു വിത്യസ്തമാണ്.. ഇതൊന്നു നോക്കൂ..

    നിന്നെയും കാത്ത്

    ReplyDelete
  3. ഇപ്പഴേ ഇത്രയും ചിന്തിക്കണോ?? നല്ല വരികൾ.
    word verification ??? മഹാതൊല്ലയാ...

    ReplyDelete